Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Clean

Kottayam

സ​ഹാ​ധ്യാ​പി​ക​യു​ടെ വീ​ട് വൃ​ത്തി​യാ​ക്കി പ്ര​ഥ​മാ​ധ്യാ​പി​ക​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രും

അ​മ്പാ​റ​നി​ര​പ്പേ​ൽ: പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട അ​ധ്യാ​പി​ക​യു​ടെ ഭ​വ​നം വൃ​ത്തി​യാ​ക്കി പ്ര​ഥ​മാ​ധ്യാ​പി​ക​യും സ​ഹ അ​ധ്യാ​പ​ക​രും. അ​മ്പാ​റ​നി​ര​പ്പേ​ൽ സെ​ന്‍റ് ജോ​ൺ​സ് എ​ൽ​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക ജോ​സ്‌​മി സെ​ബാ​സ്റ്റ്യ​ന്‍റെ ഭ​വ​ന​മാ​ണ് വെ​ള്ളം ക​യ​റി വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ​ത്. തി​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ​പ്പെ​ട്ട കൊ​ണ്ടൂ​ർ ഭാ​ഗ​ത്തു​ള്ള​വ​രാ​ണ് പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച​ത്. ഇ​വ​രി​ൽ എ​റെ കു​ടും​ബ​ങ്ങ​ളും ഇ​പ്പോ​ൾ അ​മ്പാ​റ​നി​ര​പ്പേ​ൽ സെ​ന്‍റ് ജോ​ൺ​സ് സ്‌​കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലാ​ണ്.

സ​ഹാ​ധ്യാ​പി​ക​യു​ടെ വീ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി സ്‌​കൂ​ളി​ലെ പ്ര​ഥ​മാ​ധ്യാ​പി​ക മി​നി​മോ​ൾ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​ർ ഒ​രു​മി​ച്ച് എ​ത്തി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലും ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളു​മാ​യി മി​നി​മോ​ൾ ടീ​ച്ച​റും അ​ധ്യാ​പ​ക​രും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

Latest News

Corehub Up